അപകടത്തില്‍ തകര്‍ന്ന വീട്‌ 
Kerala

പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  വയനാട് വെണ്ണിയോട് കല്ലട്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 

കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്

വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ  വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ് വലിയ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT