ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു 
Kerala

നേരത്തെ മൂന്ന് ആനകള്‍; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും.

Author : Sujith

ഗുരുവായൂര്‍: മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഇന്നു രാവിലെ ഉച്ചപൂജയ്ക്ക് മുന്‍പായിരുന്നു ചടങ്ങ്.

ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് എക്‌സ് എം എല്‍ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിന്റെ പത്‌നി ഷൈനി ഗോപു എന്നിവര്‍ സന്നിഹിതരായി. ക്ഷേത്രം സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചാര്‍ത്തിയായിരുന്നു ഗുരുവായൂരപ്പന് ഇന്ന് ഉച്ചപൂജ.

201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമര്‍പ്പിച്ചിട്ടുണ്ട്.

A gold crown weighing around 25 sovereigns was offered as an oblation to Lord Guruvayurappan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

ഡിവോഴ്‌സിനു പിന്നാലെ ഡിപ്രഷന്‍; അഞ്ചാം നിലയില്‍ നിന്ന് ചാടി സൈക്യാട്രിസ്റ്റ് ജീവനൊടുക്കി

'മരണത്തില്‍ നിന്നും ആ വിടവിലൂടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറി'; ഭീതി മാറാതെ തങ്കരാജ്

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം vs എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി; മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം എവിടെ?, താരതമ്യപഠനം

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു