കോഴിക്കോട് മെഡിക്കല്‍ കോളജ്/ഫയല്‍ 
Kerala

മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം ആളുകളുടെ ക്രൂര മര്‍ദ്ദനം. പരിക്കേറ്റ മൂന്ന് സുരക്ഷാ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാവിലെ ഒന്‍പതരോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടമായെത്തി സൂരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

അടികൊണ്ടുനിലത്തുവീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മാധ്യമം പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കും ഇവരുടെ അടിയേറ്റു. സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ആ സമയം മെഡിക്കല്‍ കോളജിലുണ്ടായിരുന്ന ഷംസുദ്ദീന്‍ ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതോടെ അവര്‍ ഷംസുദ്ദീനു നേരെ തിരിഞ്ഞ് മൊബൈല്‍ പിടിച്ചു വാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT