പെരുമ്പാമ്പിന്‍ കൂട്ടം 
Kerala

അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ പെരുമ്പാമ്പിന്‍ കൂട്ടം,ഭീതി, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം മതില്‍ കെട്ടിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്‍ കൂട്ടത്തെ പിടികൂടി. അഞ്ച് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ഇനിയും മതിലിനുള്ളില്‍ പെരുമ്പാമ്പുകള്‍ ഉള്ളതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെ പാത്രങ്ങള്‍ കഴുകുന്ന സ്ഥലത്ത് ഒരു പാമ്പിനെ കണ്ടിരുന്നു. ഇതിനെ സര്‍പ്പ ടീം എത്തി പിടികൂടി. പിന്നീടുള്ള പരിശോധനയിലാണ് . മതിലിനുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്.

ക്ഷേത്രത്തില്‍ നിന്നുള്ള അഴുക്കു വെള്ളം പോകുന്ന ചാലിന് സമീപത്തെ മതിലിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത് തുടര്‍ന്ന് മതിലിന്റെ കുറച്ചുഭാഗം പൊളിച്ചു. ഇതോടെ 4 പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിടുന്ന ഇത്തരം സ്ഥലങ്ങളില്‍ നിന്ന് 20ലേറെ കുഞ്ഞുങ്ങളെ വരെ കിട്ടണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ മതിലിനുള്ളില്‍ ഉണ്ടെങ്കിലും അവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

A group of pythons on the wall of Ayyanthol Karthiyani Temple, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി

മലയാളം സര്‍വകലാശാലയിലെ ദലിത് ഗവേഷകയുടെ പരാതിയില്‍ സമരം ശക്തമാകുന്നു; സിജെപിയും പ്രക്ഷോഭത്തില്‍