കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് വീണ കൂറ്റൻ പാറക്കല്ല് 
Kerala

ഇടുക്കിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; അത്ഭുത രക്ഷപ്പെടല്‍- വിഡിയോ

ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൊടുപുഴ: ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന് നിസ്സാര പരിക്കേറ്റു.

വെളുപ്പിന് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വാഹനത്തില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസിന്റെ വശത്താണ് പാറ വീണത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗികമായി ഗതാഗത തടസ്സപ്പെട്ടു. പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി.

A huge rock fell on top of a KSRTC bus running in Idukki; miraculous escape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

പതിവ് തെറ്റിച്ചില്ല; രാവിലെ തന്നെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇച്ചാക്ക

'മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി'

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം; ഇന്ന് പ്രതിഷേധ പരിപാടി

'ലാലേട്ടാ...ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി

SCROLL FOR NEXT