പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി വന്ദേഭാരതില്‍ കൊച്ചിയില്‍ എത്തിക്കുന്നു 
Kerala

വന്ദേഭാരതില്‍ ജീവന്‍ രക്ഷാദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പതിമൂന്നുകാരി

കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വന്ദേഭാരത് എക്‌സ്പ്രസില്‍ ജീവന്‍രക്ഷാ ദൗത്യം. എയര്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി വന്ദേഭാരതില്‍ കൊച്ചിയില്‍ എത്തിക്കുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ. രാത്രി ഏഴോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയത്.

തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. നേരത്തെ ലിസി ആശുപത്രിയിലും കുട്ടി ചികിത്സ തേടിയിരുന്നു. പതിമൂന്നുകാരിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗം അന്വേഷിക്കുകയായിരുന്നു.

കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

A life-saving mission in Vande Bharat Express 13-year-old girl's for heart transplant surgey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

SCROLL FOR NEXT