എഎന്‍ ഷംസീര്‍ ( AN Shamseer ) ഫെയ്സ്ബുക്ക്
Kerala

'അതൊക്കെ നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ?' : സ്പീക്കര്‍ ഷംസീര്‍

സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ടു തന്നെ അവര്‍ പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളും പെരുമാറ്റങ്ങളുമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാന്‍ നാം പഠിക്കേണ്ടതാണ്. രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ആ വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഇത്തരത്തില്‍ പെരുമാറുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിയമമില്ലെന്ന് ഷംസീര്‍ പറഞ്ഞു.

ഇത്തരം പെരുമാറ്റത്തില്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എന്തു മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിക്കേണ്ടത് ?. സ്ത്രീകളെ ബഹുമാനിക്കണമെന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതുണ്ടോ ?. നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ അത് ?. നമ്മള്‍ ചെറുപ്പത്തിലേ രൂപപ്പെടുത്തേണ്ട കാര്യമല്ലേ അതെന്ന് ഷംസീര്‍ ചോദിച്ചു.

സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്നെല്ലാം ചെറുപ്പത്തിലേ നമ്മള്‍ പഠിച്ചു വരുന്ന കാര്യമല്ലേ ?. അതില്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോ, അദ്ദേഹമോ തനിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

Speaker AN Shamseer said that the issue related to Rahul Mamkootathil should be decided by him and his party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT