പിടിയിലായ പ്രതികള്‍ 
Kerala

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍

ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശിയെയാണ് തട്ടികൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്.

പെരിന്തല്‍മണ്ണ തെക്കേപ്പുറം നിലയാളിക്കല്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ് (26), വയനാട് വെണ്‍മണി കൈതക്കല്‍ വീട്ടില്‍ റോപ് സണ്‍ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പില്‍ സബീര്‍ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 2ആം തിയതി രാത്രി 10 മണിയോടെയാണ് സംഭവം. വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട പ്രതികള്‍ വണ്ടിയിലേക്ക് ചായ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചായ കൊടുത്തശേഷം സബീറിനെ റോപ് സണ്‍ വാഹനത്തിലേക്ക് വലിച്ചുകയറ്റി. പിന്നീട് കാര്‍ എറണാകുളം ഭാഗത്തേക്ക് പോയി. സബീറിന്റെ കണ്ണ് കെട്ടിയിരുന്നു. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം ഇയാളുടെ മൊബൈല്‍ ബലമായി വാങ്ങിയെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?