Cyber Fraud case Representative Image
Kerala

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!!

ഒരുമാസത്തെ റീചാര്‍ജ് തുകയ്ക്ക് ഒരുവര്‍ഷത്തെ സേവനം ലഭിക്കുമെന്ന വാഗ്ദാനവുമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ് ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളെ വലയിലാക്കി ബാങ്ക് അക്കൗണ്ടുകളിലെ പണം മുഴുവന്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘങ്ങളാണ് ഇത്തകം തട്ടിപ്പുകള്‍ക്ക് പിന്നിലെന്നാണ് സൂചന. ഒരു മാസത്തെ റീചാര്‍ജ് തുകയ്ക്ക് ഒരുവര്‍ഷത്തെ സേവനം ലഭിക്കുമെന്ന വാഗ്ദാനവുമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. കുറഞ്ഞ തുകയില്‍ വലിയ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലിങ്കുകളില്‍ പ്രവേശിച്ച് പണമടയ്ക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ആദ്യം റീചാര്‍ജ് തുക നഷ്ടപ്പെടുന്നതിനും പിന്നാലെ വ്യാജലിങ്കുകളും സ്‌കാനര്‍ സംവിധാനങ്ങളും ഉപയോഗിച്ച് മുഴുവന്‍ പണവും ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

കഴിഞ്ഞ ദിവസം സമാനമായ പരസ്യത്തില്‍ വിശ്വസിച്ച് പണമടച്ച മൂവാറ്റുപുഴ സ്വദേശി തലനാരിഴയ്ക്കാണ് വന്‍ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 399 രൂപ അടച്ചിട്ടും റീചാര്‍ജ് ലഭിച്ചില്ല. പണം ഉത്തര്‍പ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

പിന്നാലെ തുടര്‍ച്ചയായി തട്ടിപ്പ് ലിങ്കുകളും സന്ദേശങ്ങളും ലഭിച്ചതോടെ സംശയം തോന്നുകയായിരുന്നു. ഉടന്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ടതാണ് രക്ഷയായത്. അപരിചിതര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും ഒടിപി, പിന്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.

A one-year recharge for ₹399; click and your account is wiped clean!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

Today's Rashi Phalam November 17 | സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ അവസരം, യാത്രയിൽ ജാഗ്രത പുലർത്തുക

'ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

വെള്ളായണിയില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍; ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി

രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റില്‍ കാമുകിക്കൊപ്പം രാഹുല്‍ ഗാന്ധി; 'പക്ഷേ, ആ ഭക്ഷണം നിരാശപ്പെടുത്തി'