A Padmakumar  ഫെയ്സ്ബുക്ക്
Kerala

പത്മകുമാറിനെതിരെ കടുത്ത നടപടിയിലേക്ക് ?; എല്‍ഡിഎഫ് പദവിയില്‍ നിന്നും നീക്കി

പത്മകുമാറിനെതിരായ സംഘടന നടപടിയില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് പദവിയില്‍ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനോട് പാര്‍ട്ടി ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിരിക്കുകയാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ആയിരുന്നു . പത്മകുമാറിനെതിരായ സംഘടന നടപടിയില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നു രാവിലെ ചേരും.

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്നും, എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയേക്കുമെന്നാണ് സൂചന. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായിട്ടും പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന പ്രചാരണം തിരിച്ചടിയായേക്കുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്.

CPM leader A Padmakumar has been removed from LDF post in Aranmula.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം വൈകീട്ട്

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

SCROLL FOR NEXT