വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ file
Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനമാണെന്ന് പൊലീസ്

പുലര്‍ച്ചെ 3 ന് ശേഷവും ഇത് കണ്ടതോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തൃശൂര്‍: വിയ്യൂര്‍ ജയിലിന് മുകളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ കണ്ടത് ഡ്രോണ്‍ അല്ലെന്നും വിമാനമാണെന്നും പൊലീസ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് വിയ്യൂര്‍ ജയിലിനു മുകളില്‍ വലിയ ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്. വീണ്ടും പുലര്‍ച്ചെ 3 ന് ശേഷവും ഇത് കണ്ടതോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു.

വിയ്യൂര്‍ ജയിലിനു മുകളിലൂടെയും പിന്നീട് തൃശൂര്‍ നഗര പ്രദേശത്തും ഇത് താഴ്ന്നു പറന്നിരുന്നു. തലേദിവസം രാത്രിയിലും വിമാനം സമാനപാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം തുടരുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് പറഞ്ഞു.

A police investigation confirms that the object sighted over Viyyur Jail was not a drone, but a plane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാവങ്ങളുടെ വയറ്റത്തടിക്കരുത്', വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല; പിഎംഎവൈ വിവാദത്തില്‍ മന്ത്രി കെ എം ഷാജി

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം

'ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്'; കെണിയിൽ വീഴരുതെന്ന് മോട്ടോർ വാഹനവകുപ്പ്

'പൂർണിമയെ നന്നായി അറിയാവുന്നത് ആർക്കാണ് ?'; ഭാ​ഗ്യരാജിന്റെ വിയോ​ഗത്തിനിടയിലെ വിവാഹപോസ്റ്റ്, വിമർശനത്തിന് മറുപടിയുമായി ഖുശ്ബു