വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനെ നായ ആക്രമിക്കുന്നു/ Dog attack  വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Kerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ തെരുവു നായ കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു

യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെരുവ് നായയുടെ കടിയേറ്റ്(Dog attack) നാലര വയസ്സുകാരന് പരിക്ക്. എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്‍ക്കുന്നത്.

ഞായറാഴ്ച പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു. ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!