അദ്വൈത്  ,
Kerala

ട്രെയിനിന് മുകളില്‍ കയറി, ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയായ അദ്വൈതാണ് മരിച്ചത്. എറണാകുളം കുമ്പളം സ്വദേശിയാണ്.

സെപ്റ്റംബര്‍ ഒന്‍പതിന് കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ ഗോവണിയില്‍ കൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു..

A student died from electrocution after climbing on a freight train in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT