എ സുരേഷ് 
Kerala

പുറത്തു നിര്‍ത്താന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് സഖാവെ; പാര്‍ട്ടിയിലേക്ക് തിരിച്ചുവരവ് ജീവിതാഭിലാഷം; നാളെ മുതല്‍ എനിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാകില്ല; എംഎ ബേബിക്ക് തുറന്ന കത്ത്

പുറത്താക്കിയ നടപടിക്ക് ശേഷം ഞാന്‍ പാര്‍ടി സെക്രട്ടറി സ കോടിയേരി ബാലകൃഷ്‌നെ സമീപിച്ച് അപ്പീല്‍ കൊടുത്തു അദ്ദേഹം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഴിഞ്ഞ 12 വര്‍ഷമായി താന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും പല തവണ അഭ്യര്‍ത്ഥിച്ചിട്ടും അംഗത്വം തിരികെ ലഭിച്ചില്ലെന്നും വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ്. പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നുവെന്നും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്രയും കാലം കാത്തിരുന്നതെന്നും സുരേഷ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്കയച്ച കത്തില്‍ പറയുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. കുറച്ചു കാലം ഗള്‍ഫില്‍ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികള്‍ ഉള്‍പ്പെട്ട കമ്പനികള്‍ ജോലി തരാന്‍ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാതിരിക്കാന്‍ മാത്രം താന്‍ ചെയ്ത തെറ്റെന്താണെന്ന് സുരേഷ് ചോദിക്കുന്നു.

'നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല. അത് തിരുത്തണം. എന്നോട് ചെയ്തത് പോലെ എത്രയോ പേര്‍ ഇപ്പോഴും പുറത്ത് ഉണ്ട്. അവര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ. ഇത് വായിച്ചിട്ടും എന്നെ ക്രൂശിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവും. എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല. ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയ്യാറാണ് 12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനെക്കാളും വരില്ല അത്. ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എന്തായിരുന്നു സഖാവേ എന്നെ മെമ്പര്‍ഷിപ്പിലേക്ക്് തിരിച്ചെടുക്കാനുള്ള അയോഗ്യത'- കത്തില്‍ പറയുന്നു.

സഖാവെ...

എന്നെ സി പിഎമ്മില്‍ നിന്നും പുറത്തിക്കിയത് 2013 മെയ് 12=13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്...

എന്നില്‍ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുത്തവയാണ്

1 പാര്‍ട്ടി കമ്മറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി.

2 സ. വി എസ്സിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു..

3 പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു..

തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്.

ഞാന്‍ വെറും ഒരു പാര്‍ട്ടി അംഗം മാത്രമാണ്. ഉപരി കമ്മറ്റി കളില്‍ നടക്കുന്ന കാര്യങ്ങള്‍ എനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കള്‍ക്ക് അറിവുള്ളതാണല്ലോ...മുഖ്യമന്ത്രി യുടെയും പ്രതിപക്ഷ നേതാവിന്റെയും പി എ എന്ന നിലക്ക് മാധ്യമ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുക സ്വഭാവികമാണ്..

എന്റേത് ഒരു പാര്‍ട്ടി കുടുംബമാണ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ വീട്ടില്‍ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത് ആ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന എന്നെ സംബന്ധിച്ച് പാര്‍ട്ടി എനിക്ക് ജീവ വായുവാണ്...

പുറത്താക്കിയ നടപടിക്ക് ശേഷം ഞാന്‍ പാര്‍ടി സെക്രട്ടറി സ കോടിയേരി ബാലകൃഷ്‌നെ സമീപിച്ച് അപ്പീല്‍ കൊടുത്തു അദ്ദേഹം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു (അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളില്‍ ഒരാളാണ് ഈയുള്ളവനും)

ജില്ലാ സെക്രട്ടറിയെ കാണാന്‍ ആവശ്യപ്പെട്ടു.. അന്നത്തെ ജില്ലാ സെക്രട്ടറി സ. സി കെ രാജേന്ദ്രനെ കണ്ടു.. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു..ഒന്നും നടക്കാതെ ആയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബിയെ സമീപിച്ചു. അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു ജില്ലാ സെക്രട്ടറിയെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു..

വീണ്ടും ജില്ലാ സെക്രട്ടറിയെ തിരുവനന്തപുരം എം എല്‍ എ ഹോസ്റ്റലില്‍ ചെന്ന് കണ്ടു പരിഗണിക്കുന്നുണ്ട് എന്ന മറുപടി...പിന്നീട് സ. കോടിയേരി അസുഖ ബാധിത നായപ്പോള്‍ ആക്റ്റീങ് സെക്രട്ടറിയായ സ. എ വിജയരാഘവനെയും കണ്ട് അപ്പീല്‍ കൊടുത്തു...അതിന് ശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ. ഇ എന്‍ സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു അതും നല്‍കി..

പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പില്‍ എടുത്തു എന്ന വിവരം കിട്ടി. കാന്‍ഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു.. പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു..അതിലൂടെ പാര്‍ട്ടി ചട്ടക്കൂടില്‍ വരികയും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാന്‍ കാത്തിരുന്നത്...

പുറത്താക്കപ്പെട്ട ഈ കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളും ഇന്‍സല്‍റ്റും അനുഭവിക്കേണ്ടി വന്നു പാര്‍ട്ടി പരിപാടകളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു..

കുറച്ചു കാലം ഗള്‍ഫില്‍ പോയി ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോള്‍ പുതിയ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികള്‍ ഉള്‍പ്പെട്ട കമ്പനികള്‍ ജോലി തരാന്‍ ഭയപ്പെട്ടു...പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു

ഞാന്‍ ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ..അതിന് മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്. പാര്‍ട്ടി അനുഭാവിയായി മാത്രം ഇരുന്നാല്‍ പോരെ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്ക് തോന്നാം അവരെ ഞാന്‍ കുറ്റം പറയുന്നില്ല പക്ഷെ പാര്‍ട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാല്ലോ. ഞാന്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത് അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നത് ഈച്ചര വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന്

ഏകദേശം എന്റെ അവസ്ഥയും അതാണ്. ഞാന്‍ ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ..അതിന് മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്. പാര്‍ട്ടി അനുഭാവിയായി മാത്രം ഇരുന്നാല്‍ പോരെ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്ക് തോന്നാം അവരെ ഞാന്‍ കുറ്റം പറയുന്നില്ല പക്ഷെ പാര്‍ട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാല്ലോ. ഞാന്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത് അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നത് ഈച്ചര വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന്. ഏകദേശം എന്റെ അവസ്ഥയും അതാണ്ഈ പാര്‍ട്ടിയോടപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിര്‍ത്തുമ്പോള്‍ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നില്‍ക്കുന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ് എനിക്ക് അംഗത്വം നല്‍കിയാല്‍ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവേണ്ട പക്ഷെ പാര്‍ട്ടി അംഗത്വം എന്നത് ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയും.

നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല. അത് തിരുത്തണം. എന്നോട് ചെയ്തത് പോലെ എത്രയോ പേര്‍ ഇപ്പോഴും ഉണ്ട് പുറത്തു പറയാന്‍ മടിച്ച്. അവര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ . ഇത് വായിച്ചിട്ടും എന്നെ ക്രൂശിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവുംയ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ലയ ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയ്യാറാണ് 12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനിക്കാളും വരില്ല അത്.

ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെമ്പര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത.

അഭിവാദ്യങ്ങളോടെ

എ സുരേഷ്...

A Suresh with an open letter to M.A. Baby.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

'ദിസ് ഈസ് ടൂ മച്ച്..., കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചു'; ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബ്യൂട്ടിപാർലറിൽ പോയി സമയം കളയണോ? ചർമത്തിലെ കരിവാളിപ്പ് മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈ നാച്ചുറൽ ബ്ലീച്ച്

'സെക്യൂരിറ്റി അവരെ പുറത്താക്കൂ, സ്ത്രീകളെ ഉപദ്രവിക്കുന്നു'; വേദിയിൽ വച്ച് പാട്ട് നിർത്തി 'ധുരന്ധർ' ​ഗായിക- വിഡിയോ

'ഇനിയും മാറാത്ത കോണ്‍ഗ്രസ്', പുതുയുഗ യാത്രയിലെ പിടിവലിയില്‍ വ്യാപക വിമര്‍ശനം

SCROLL FOR NEXT