എ. വിജയരാഘവന്‍ 
Kerala

'തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തല്‍ മാത്രമല്ല, തിരുത്തലില്‍ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുക മാത്രമല്ല സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ യോഗങ്ങളുടെ ലക്ഷ്യമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ തെരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. പുത്തൂര്‍വയലിലെ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന വിപുലീകൃത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന, കേന്ദ്ര കമ്മിറ്റികള്‍ വരെ വിഷയങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. ആവശ്യമായ തിരുത്തല്‍ നടപടികളെക്കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്,'' വിജയരാഘവന്‍ പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയ, സംഘടനാ, ഭരണപരമായ പരിമിതികള്‍ മറികടന്ന് ആവശ്യമായ തിരുത്തലുകള്‍ നടപ്പാക്കും. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഘടകങ്ങള്‍ വിശദമായി പരിശോധിച്ച് പുതിയ കാലത്തിനനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പാര്‍ട്ടി നിരാശപ്പെടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. 'ചില ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും കേരളത്തിലെ ജനകീയ അടിത്തറ സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടില്ല,' അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ നടത്തിയ അവലോകനങ്ങളില്‍ നിര്‍ദേശിച്ച തിരുത്തല്‍ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലീകൃത ജില്ലാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. സംഘടനാ, ഭരണപരമായ പോരായ്മകള്‍ പരിഹരിച്ച് ഏകദേശം 5.5 ലക്ഷം പാര്‍ട്ടി അംഗങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ജില്ലാ യോഗം മൂന്ന് പ്രമേയങ്ങളും അവതരിപ്പിച്ചു. വയനാടിന്റെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയുടെ നിര്‍മാണം പുനരാരംഭിക്കണമെന്നാണ് ആദ്യ പ്രമേയം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയിലും മാനന്തവാടി-മൈസൂരു സംസ്ഥാനപാതയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നതായിരുന്നു മൂന്നാമത്തെ പ്രമേയം.

A. Vijayaraghavan says that the objective of the CPM's extended district meetings is not merely to evaluate the reasons for the election defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

അശ്വന്ത് കോക്ക് അറസ്റ്റില്‍

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം