Saranya, Ajesh 
Kerala

യുവാവും യുവതിയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.

മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

A young man and a young woman were found dead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന, രണ്ടുപേര്‍ വെന്റിലേറ്ററില്‍; പരിശോധനയ്ക്ക് 3 കെഡാവര്‍ നായകള്‍

മെട്രോ സ്‌റ്റേഷനിലെ മഞ്ഞവരയില്‍ ചവിട്ടല്ലേ!; ഇനി വിസിലൂതില്ല, അലാം മുഴങ്ങും

തൃശ്ശൂര്‍ പൂരം നടത്തിപ്പ്; ജനവികാരം പരിഗണിക്കും, സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കും: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന, സ്‌ഫോടനം കനത്ത ചൂട് മൂലമുണ്ടായ തീപ്പൊരി കാരണമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അമൃത എക്‌സ്പ്രസില്‍ നിന്ന് മലയാളത്തെ പുറത്താക്കി; മലയാളം ബോര്‍ഡുകളും പേരും ഒഴിവാക്കി

SCROLL FOR NEXT