റാഷീദ് 
Kerala

താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ ഇടിച്ച് കൊക്കയില്‍ വീണ യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് (24) ആണ് മരിച്ചത്. റാഷിദിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. താമരശ്ശേരി ചുരം ഒമ്പതാംവളവിനുതാഴെ, തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം.

കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങി വരികയായിരുന്ന ടിപ്പര്‍ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുപോയ ഇരുവരും മുപ്പതടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞെത്തിയ യാത്രക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യുവാക്കളെ മുകളിലെത്തിക്കുകയായിരുന്നു. കല്‍  പറ്റയില്‍നിന്നുള്ള രണ്ടു യൂണിറ്റ് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഷെരീഫ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT