Sanal Kumar 
Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ചക്കരക്കൽ പള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സഹപ്രവർത്തകർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. ജോലിക്കിടെ അധ്യാപിക അനിലയുടെ വലതുകൈത്തണ്ടയിലാണ് പൊള്ളലേറ്റത്. വളയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വണ്ടൂരില്‍ നാലു വയസ്സുള്ള കുട്ടിക്കും പൊള്ളലേറ്റു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യാതപമേറ്റത്.

A young man ( Sanal kumar) died of sunstroke at Chakkarakkal Pallipoyil in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

ആത്മീയാചാര്യൻ മുനി നാരായണ പ്രസാദ് അന്തരിച്ചു, കോസ്റ്റ് ​ഗാർഡിന് വീഴ്ച, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

SCROLL FOR NEXT