ശ്രീകാന്ത്/ അപകടം നടന്ന സ്ഥലം  
Kerala

പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെ ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ശ്രീകാന്ത്. സുഹൃത്ത് കടയില്‍ കയറിയ സമയത്താണ് അപകടം.

ജനുവരി 27ന് വൈകീട്ട് 5.45 ഓടെ ആയിരുന്നു അപകടം നടന്നത്. പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ചാണ് പടക്കം പൊട്ടിച്ചത്. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. ബൈക്കിലിരുന്ന ശ്രീകാന്താണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു