മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം 
Kerala

വഴിത്തര്‍ക്കത്തിന്റെ പേരില്‍ യുവതിക്കും വയോധികയ്ക്കും ക്രൂരമര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കെയാണ് എതിര്‍കക്ഷിയില്‍പ്പെട്ടവര്‍ വീടുകയറി മര്‍ദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വഴിത്തര്‍ക്കത്തിന്റെ പേരില്‍ വെള്ളറടയില്‍ 75കാരിയെയും മകളെയും വീടുകയറി മര്‍ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി മകള്‍ ഗീത എന്നിവരെയാണ് ഒരുസംഘം കഴിഞ്ഞദിവസം മര്‍ദിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.  നാലുമാസമായി വഴിയെ ചൊല്ലി തര്‍ക്കം തുടരുകയാണ്. കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കെയാണ് എതിര്‍കക്ഷിയില്‍പ്പെട്ടവര്‍ വീടുകയറി മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

എതിര്‍കക്ഷിയില്‍പ്പെട്ട ബിജുവും സംഘവുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് ഗീത പറയുന്നു. ഈ സംഘം തങ്ങളുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണമാല എന്നിവ തട്ടിയെടുത്തതായും ഗീത ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്


ഒരു സംഘം വീട്ടില്‍ കയറി വയോധികയെയും യുവതിയെയും ആക്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നേരത്തെയും വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയതായി നാട്ടുകാര്‍ പറയുന്നു. പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT