കൊച്ചി ബ്ലു ടൈഗേഴ്‌സ്  
Kerala

ബ്ലൂ ടൈഗേഴ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി 'ആടുജീവിതം' നിര്‍മാതാക്കള്‍

ആടുജീവിതം പ്രമോഷന് എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം. ആട് ജീവിതത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് ആണ് നിയമ നടപടിക്കൊരുങ്ങുന്നത്.

ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹോപ്പ് എന്ന ഗാനത്തില്‍ എആര്‍ റഹ്മാന്‍ പാടി അഭിനയിച്ചിരുന്നു. ഈ ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേഴ്‌സ് പ്രമോഷനായി ഉപയോഗിച്ചെന്നാണ് ആരോപണം. ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്ലൂ ടൈഗേഴ്‌സ് പാട്ട് പലതവണ എഡിറ്റ് ചെയ്യുകയും എ ആര്‍ റഹ്മാന്റെ ചിത്രങ്ങള്‍ സഹിതം ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. എആര്‍ റഹ്മാനാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നുമാണ് വിഷ്വല്‍ റൊമാന്‍സിന്റെ ആരോപണം.

അനധികൃതമായി ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ചൂണ്ടികാട്ടി ആ ഭാഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായ കമ്പനിയെ സമീപിച്ചിരുന്നതായും വഴങ്ങിയില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT