തന്റെ ജീവിതം ഒരിക്കലും സ്ക്രീനിൽ എത്തിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അഭിലാഷ് ടോമി. എന്റെ അനുഭവങ്ങൾ കൂടുതലും കടലിനെ ചുറ്റിപറ്റിയാണ്. കടലിലെ സാഹസിക യാത്രകൾ ഒരിക്കലും ഒരു സ്റ്റുഡിയോയിൽ സെറ്റിട്ട് കാണിക്കാൻ കഴിയില്ല. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കടൽ എനിക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുണ്ട്. ഉൾക്കടലിൽ ചെന്ന് മാസങ്ങൾ പിന്നിടുമ്പോൾ കര എന്നത് ഒരു തോന്നലായി മാറും. അവിടെ നിങ്ങൾ ഒറ്റയ്‌ക്കാണ്. സദാചാര ബോധത്തിന്റെ ആവശ്യമില്ല. നിങ്ങൾ സ്വതന്ത്രരാണ്'- അഭിലാഷ് ടോമി പറഞ്ഞു. 'ഒറ്റക്കിരിക്കുന്നതാണ് ഏറ്റവും ഇഷ്‌ടം. യാത്രക്കിടെ ബുക്കുകൾ വായിക്കുമായിരുന്നു. ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തമായി ഒരു സാങ്കൽപിക ലോകം സൃഷ്‌ടിച്ച് അതിൽ ജീവിക്കും. മകൻ ഉണ്ടായതിന് ശേഷമായിരുന്നു രണ്ടാമത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസിൽ പങ്കെടുക്കാൻ പോയത്. അവനെ യാത്രക്കിടെ മിസ് ചെയ്‌തു. എന്നാൽ കരയിലെത്തിയപ്പോൾ കടലിനെയും മിസ് ചെയ്യും. അപകടത്തിന് ശേഷം വീണ്ടും ജിജിആറിൽ പങ്കെടുക്കാൻ പിന്തുണ നൽകിയത് ഭാര്യയായിരുന്നു. കടമെടുത്ത് യാത്ര പോകുന്നതിനോട് മാത്രമേ ഭാര്യയ്‌ക്ക് എതിർപ്പുണ്ടായിരുന്നുള്ളു' - അഭിലാഷ് ടോമി പറഞ്ഞു.
2018ൽ അപകടം ഉണ്ടായ സമയത്ത് രക്ഷയ്‌ക്കായി കാത്തു കിടക്കുമ്പോഴും പുതിയ ബോട്ട് ഏത് വാങ്ങണമെന്നായിരുന്നു ചിന്തിച്ചു കിടന്നത്. 
ഏത് സ്പോൺസറിനെ കിട്ടും, ടീം മാനേജർ എന്നിവയായിരുന്നു തലയിൽ കൂടി പോയിരുന്നത്. പുറത്തു നിന്നു കാണുന്നവർക്ക് അത് വലിയ ഒരു അപകടമാണ്. ഈ സാഹചര്യത്തിലൂടെ മുൻപു കടന്നു പോയിട്ടുണ്ട്. ചെറുപ്പത്തിൽ ശരീരം തളർന്നു പോയിരുന്നു. അതിനെ അതിജീവിച്ചു. രണ്ട് തവണ കടലിൽ ദിശ നഷ്‌ടപ്പെട്ട് അലഞ്ഞു. നേവിയിലും അതിജീവിതരെ കണ്ടെത്തുകയായിരുന്നു എനിക്ക് ഇഷ്‌ടം. അതുകൊണ്ട് മുന്നോട്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് നല്ല വ്യക്തത ഉണ്ടായിരുന്നു. രക്ഷപ്പെടും എന്നുള്ളത് ഉറപ്പായിരുന്നുവെന്നും അഭിലാഷ് ടോമി പറഞ്ഞു.  
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates