കൊല്ലപ്പെട്ട അഭിറാം  
Kerala

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കേസില്‍ നാലുപേരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിറാം കൊലക്കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് ജാമ്യം നിഷേധിച്ച് ഉത്തരവിറക്കിയത്. പ്രതിയുടെ മാനസികാവസ്ഥ സ്ഥിരം കുറ്റവാളിയുടേതിന് സമാനമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ മാനസികനില സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിശദമായി പരിശോധിച്ചു. കേസിന്റെ ഗൗരവം, മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ണായക കണ്ടെത്തലുകള്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് പ്രതിക്ക് ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്.

അഭിറാമിനെ സ്ഥലത്ത് എത്തിച്ചശേഷം ഉണ്ടായ തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് 17 കാരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. തലയോട്ടിയിലേറ്റ ക്ഷതം തേങ്ങ കൊണ്ടുള്ള അടിയേറ്റാണ്. തലയ്ക്ക് അടിയേറ്റ് അഭിറാം ബോധരഹിതനായി. തുടര്‍ന്ന് അഭിറാമിനെ അവിടെ ഇട്ട് പോയ പതിനേഴുകാരന്‍ കൂട്ടാളിയായ ഉമറിനെയും വിളിച്ചുകൊണ്ട് വീണ്ടുമെത്തി.

തുടര്‍ന്ന് അഭിറാമിനെ വിളിച്ചുണര്‍ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിലെ സുപ്രധാന തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിരുന്നു. നവംബര്‍ ഒന്നിനാണ് അഭിറാമിനെ കാണാതാകുന്നത്. പിറ്റേന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ നാലുപേരാണ് അറസ്റ്റിലായത്.

Abhiram Murder Case: Juvenile Justice Board Rejects Bail Plea of 17-Year-Old Accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന പാകിസ്ഥാനെ സഹായിച്ചത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍'; യുഎസ് സമിതി റിപ്പോര്‍ട്ട് പുറത്ത്

ഭാര്യയോട് സംസാരിച്ച അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; കണ്ണിൽ മണൽ വാരിയിട്ട് രക്ഷിച്ച് നാട്ടുകാർ

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൂന്നാറില്‍ യുവാവ് അറസ്റ്റില്‍