അബിന്‍ വര്‍ക്കി 
Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെങ്കില്‍ പരിശോധിക്കണം; ബിജെപിയുടെത് ഉണ്ടയില്ലാ വെടി; അബിന്‍ വര്‍ക്കി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:സംഘടനാ തെരഞ്ഞെടുപ്പ് വളരെ സുതാര്യമായിട്ടാണ് നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. വോട്ടടുപ്പില്‍ ഏഴരക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും തരത്തില്‍ ഈ പ്രക്രിയയെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തുന്ന മറ്റ് പാര്‍ട്ടികളുടെ ആരോപണം ശരിയല്ലെന്നും അബിന്‍ പറഞ്ഞു. 

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് വാര്‍ത്തകളിലാണ് കണ്ടത്. അങ്ങനെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടില്ല. ആര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത്തരമൊരു പരാതി ആരെങ്കിലും നല്‍കിയതായി അറിയില്ലെന്നും അബിന്‍ പറഞ്ഞു. 

ബിജെപി ഇപ്പോഴും പാലക്കാട്ടെ തോല്‍വിയില്‍ നിന്ന് മുക്തമായിട്ടില്ല. അതാണ് ഷാഫിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവരുടെത് ഉണ്ടായില്ലാ വെടിയാണ്. പിആര്‍ കമ്പനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചെന്നത്. പിന്നെ ഉയര്‍ന്നുവന്ന ആരോപണം ടെക്‌നോളജി സംബന്ധിച്ചാണ്. ഓപ്പണ്‍ മെമ്പര്‍ഷിപ്പായതുകൊണ്ട് ആര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയെ മോശമാക്കാന്‍ ആരെങ്കിലും ശ്രമം നടത്തിയാല്‍ അത് അന്വേഷിക്കണമെന്നും അബിന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT