Sunny Joseph file
Kerala

'കേരളത്തില്‍ നിന്ന് രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ?, കെസി വേണുഗോപാല്‍ അങ്ങനെയല്ലേ?'

കേരളത്തില്‍ നിന്നു രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ. അതിനെന്താ കുഴപ്പം? കേരളത്തില്‍ നില്‍ക്കട്ടെ. കെ സി വേണുഗോപാല്‍ കേരളത്തിലുമുണ്ട്. ഇന്ത്യ ഒട്ടാകെയുമുണ്ടെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ നേതൃത്വം. കേരളത്തില്‍ നിന്നു രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ നിന്നു രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ. അതിനെന്താ കുഴപ്പം? കേരളത്തില്‍ നില്‍ക്കട്ടെ. കെ സി വേണുഗോപാല്‍ കേരളത്തിലുമുണ്ട്. ഇന്ത്യ ഒട്ടാകെയുമുണ്ടെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന്‍ ഇഡി നോട്ടീസ് കൈപ്പറ്റിയോ? നോട്ടീസിനെ തുടര്‍ന്ന് ഇഡി എന്ത് നടപടി സ്വീകരിച്ചു?എന്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത് ഇതെല്ലാം വ്യക്തമാകണം. ശക്തമായ കേസ് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ക്ലിഫ് ഹൗസിലെ മേല്‍വിലാസത്തില്‍ ഇഡി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിയും കേന്ദ്രവും ഒത്തുതീര്‍പ്പിന്റെ ഭാഗമായി നോട്ടീസ് മുക്കി. ഇഡി എന്ത് നടപടിയെടുത്തു എന്നറിയാന്‍ ജനത്തിന് ആഗ്രഹമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് നിര്‍ണായകമായ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് അബിന്‍ വര്‍ക്കി വ്യക്തമാക്കിയിരുന്നു. ദേശീയതലത്തില്‍ നല്‍കിയ പദവിയില്‍ നിന്ന് ഒഴിവാക്കി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും നേതാക്കളോട് അഭ്യര്‍ഥിച്ചു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മാങ്കൂട്ടത്തിലിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് വന്ന അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

Abin Varkey seeks to be relieved from his national position to focus on Kerala politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുരുക്ക് കൂടുതൽ മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും

രാഹുലിന്റെ പേര് അന്ന് ഉമ്മന്‍ ചാണ്ടി മാറ്റിവച്ചു, ഉള്‍പ്പെടുത്തിയത് ഷാഫി?; വീണ്ടും ചര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്

രാഹുലിന് മുന്‍കൂര്‍ ജാമ്യമില്ല, കോണ്‍ഗ്രസും പുറത്താക്കി, പുടിന്‍ ഇന്ത്യയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ; 2021ന് ശേഷം ആദ്യം; വിമാനത്താവളത്തിൽ സ്വീകരിച്ച് പ്രധാനമന്ത്രി മോദി

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം

SCROLL FOR NEXT