V S Achuthanandan ഫയൽ
Kerala

വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്: അധ്യാപകന്‍ കസ്റ്റഡിയില്‍; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി

നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്.

വി എസ് അച്യുതാനന്ദന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ്, അനൂപ് വിഎസിനെ അധിക്ഷേപിച്ചു കൊണ്ട് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. വിഎസിനെതിരായ അധിക്ഷേപ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീന്‍ അഹമ്മദ്. വിഎസിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ഡിവൈഎഫ്‌ഐയാണ് യാസീനെതിരെ മലപ്പുറം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

Kerala News: School teacher arrested for insulting late former Chief Minister V S Achuthanandan on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT