ഷാഫി പറമ്പില്‍ - വിഡി സതീശന്‍ 
Kerala

'ഷാഫി നീ ഗ്രൂപ്പ് കളിക്ക്, 2029ല്‍ കാണാം'; സതീശന് അഭിവാദ്യവുമായി കുറിപ്പ്; കമന്റില്‍ തെറിയഭിഷേകം

കെസി വേണുഗോപാലിന് വേണ്ടി ഷാഫി ഗ്രൂപ്പ് കളിച്ചുവെന്ന് ആരോപിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങളുമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിന് അധിക്ഷേപ വര്‍ഷം. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഷാഫിയ്‌ക്കെതിരെ കമന്റ് ബോക്‌സില്‍ പ്രതികരണവുമായി എത്തിയത്. കെസി വേണുഗോപാലിന് വേണ്ടി ഷാഫി ഗ്രൂപ്പ് കളിച്ചുവെന്ന് ആരോപിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും. ജനങ്ങളാണ് ഹൈക്കമാന്‍ഡെന്നും സത്യം കൂടെയുണ്ടെങ്കില്‍, ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വെല്ലുവിളികള്‍ എത്ര വലുതായാലും ഒരു ശക്തിക്കും തടയാനാവില്ലെന്നുമാണ് ചിലരുടെ കമന്റുകള്‍.

'കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു ഷാഫി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ആളുകള്‍ കമന്റുകളുമായി എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിലേറെപ്പേരാണ് ഷാഫിക്കെതിരെ കമന്റുകളുമായി എത്തിയത്.

'ആരാണോ താങ്കളെ ക്രൗഡ് പുള്ളര്‍ ആക്കിയത് അവര്‍ തന്നെ താഴെ ഇരുത്തി. അധികാരം ഇന്ന് വരും നാളെ പോകും. ജനഹൃദയത്തിലെ സ്ഥാനം അത് പോയാല്‍ തിരികെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെടും. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ ശ്രമിച്ചതിനും കൃത്യമായ കാഴ്ചപ്പാട് ഉള്ളതിനും ആണ് വിഡി സതീശനെ ജനങ്ങള്‍ നെഞ്ചേറ്റിയത്. ഗ്രൂപ്പുകളികളില്‍ പലനാള്‍ ഒറ്റക്കായിട്ടും അവസാനം 'ഒറ്റക്ക് ഒരാള്‍' ആയി മാറിയില്ലേ? കാലം കണക്ക് പറയും തീര്‍ച്ച' -എന്നായിരുന്നു മറ്റൊരു കമന്റ്.

'ഷാഫിക്ക നിങ്ങളോട് ഒരു ബഹുമാനവും ആരാധനയും ഉണ്ടായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിലെ ഉയര്‍ന്ന പദവി വഹിക്കേണ്ടിരുന്ന വ്യക്തിത്വം.നിങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം സ്ത്രീ പുരുഷ ഭേദമന്യേ യുവജനങ്ങള്‍ ഓടി അടുക്കുമായിരുന്നു പക്ഷേ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ വന്ന മാറ്റം ജനങ്ങള്‍ തിരിച്ചറിഞ്ഞു നിങ്ങള്‍ക്ക് നിഷ്പക്ഷമായി നില്‍ക്കാമായിരുന്നു ഇതിപ്പോള്‍ ഒരു പക്ഷം പിടിച്ചു കൊണ്ട് നിങ്ങള്‍ക്കും നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ യുദ്ധം ഉണ്ടല്ലോ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കും. നിങ്ങളെ വടകരയില്‍ വിജയിപ്പിച്ചത് ടീം യുഡിഎഫ് ആണ.് അല്ലാതെ ഈ ഗ്രൂപ്പുകാരാണോ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി നാമാവശേഷം ആയിക്കൊണ്ടിരിക്കുന്നു കാരണം ഇപ്പോള്‍ താങ്കള്‍ക്ക് പിടികിട്ടി ഇല്ലേ ഇനിയെങ്കിലും കേരള മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. ആരെയൊക്കെ ചതിച്ചിട്ടുണ്ട് അവര്‍ക്ക് കാലം മാപ്പ് കൊടുത്തിട്ടില്ല' ഇങ്ങനെ നീളുന്നു കമന്റുകള്‍.

Abusive comments against Shafi on Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഇവൾ മരിച്ചാൽ ആരെങ്കിലും വരുമോ ? എന്ന് ചോദിച്ചവരോട് ഒന്നേ പറയാനുള്ളൂ; സഹതാപം കിട്ടാൻ വേണ്ടി പറയുന്നതല്ല'

'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍

ശാന്തമായ കടൽ! ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം; അനുപമയ്ക്കുള്ള മറുപടിയോ ?

ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം