ചാലക്കുടി സി​ഗ്നൽ ജംഗ്ഷനിൽ അപകടം 
Kerala

കണ്ടെയ്നറിന്റെ പിന്നിലേക്ക് ഇടിച്ചു കയറി; ക്യാബിനുള്ളിൽ ഞെരിഞ്ഞമർന്ന് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

കണ്ടെയ്നറിന്റെ ക്യാബിൻ ചെയ്സിൽ നിന്നു വേർപെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമർന്ന അവസ്ഥയിലായിരുന്നു ഡ്രൈവര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടി മുരിങ്ങൂരിലെ സി​ഗ്നൽ ജം​ഗ്ഷനിൽ കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് അപകടം. സി​ഗ്നലിൽ നിർത്തിയ കണ്ടെയ്നറിന് പിന്നിലേക്ക് മറ്റൊരു കണ്ടെയ്നർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിൽ വന്ന കണ്ടെയ്നറിന്റെ ക്യാബിൻ ചെയ്സിൽ നിന്നു വേർപെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമർന്ന് ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ സി​ഗ്നലിൽ നിർത്തിയ മറ്റൊരു കണ്ടെയ്നറിന് പിന്നിൽ വന്നിടിക്കുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയപ്പോയ ഡ്രൈവർ കൊല്ലം സ്വദേശിയായ ബേബി (41) യെ ചാലക്കുടി അ​ഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. ​

ഗുരുതരമായി പരിക്കേറ്റ ബേബി ഉടൻ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേശ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT