പ്രതീകാത്മക ചിത്രം 
Kerala

ഇന്നോവ കാർ ഇടിച്ച് ​ഗുരുതര പരിക്ക്; യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം 

2019 നാണ് അപകടമുണ്ടായത് 

Author : സമകാലിക മലയാളം ഡെസ്ക്

​കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ഇന്നോവ കാറിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്‌ടപരിഹാരം. 1,12,38,453 രൂപയാണ് നഷ്‌ടപരിഹാര തുകയായി കോഴിക്കോട്  അഡീഷണല്‍ ഡിസ്ട്രിക് കോർട്ട് -3 വിധിച്ചത്.

2019 നവംബർ ഒന്നിന് രാത്രി 11.40 ഓടെ റോഡരിൽ നിൽക്കുകയായിരുന്ന താമരശ്ശേരി തച്ചംപൊയിൽ പുതിയാറമ്പത്ത് മുജീബ് റഹ്‌മാനെ അലക്ഷ്യമായി വന്ന ഇന്നോവ കാർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.  

മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്‍റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നൽകണമെന്നാണ് വിധി. എതിർകക്ഷിയായ നാഷണൽ ഇൻഷ്യുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇലക്ട്രീഷ്യനായിരുന്ന മുജീബ് ഇപ്പോഴും കിടപ്പിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്