ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം  
Kerala

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവിനെ ട്രെയിന്‍ തട്ടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.

വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും ആള്‍ക്കൂട്ടം തിരക്കിനിടിയെ അതെല്ലാം തകര്‍ന്നു.പരിപാടി പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വേടന്‍ എത്താന്‍ താമസിച്ചതായിരുന്നു കാരണം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Accident due to heavy rush during Vedan's performance; several people, including children, injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

ചെല്ലാനത്ത് വാഹന പരിശോധനക്കിടെ അപകടം: യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

SCROLL FOR NEXT