കളമശ്ശേരിയില്‍ അപകടം ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശ്ശേരിയിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്.

കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സി​ഗ്നൽ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സല്‍മാന്‍ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്‌കൂട്ടറിൽ ഇടിച്ചുമറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT