രവീന്ദ്രന്‍ 
Kerala

കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളം ടെക്‌സ്‌മോ ജംക്ഷനില്‍ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിര്‍മാണം നടക്കുമ്പോഴായിരുന്നു അപകടം.

രവീന്ദ്രനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു മരണം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Kayamkulam accident resulted in the tragic death of a construction worker

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

കുഞ്ഞുമുഹമ്മദിനെതിരൊയ കേസില്‍ മെല്ലെപ്പോക്ക്; രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

SCROLL FOR NEXT