മോട്ടോര്‍ വാഹന വകുപ്പ് mvd
Kerala

വാഹനങ്ങളിലെ ചക്രങ്ങള്‍ ഊരി തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീല്‍ നട്ട് തകരാറിലായി മാറുമ്പോള്‍ അതിന് സമാനമായ നട്ടുകള്‍ തന്നെ ഉപയോഗിക്കുക

സമകാലിക മലയാളം ഡെസ്ക്

വാഹനങ്ങിലെ ചക്രങ്ങള്‍ ഊരി തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ വീലുകള്‍ ഉറപ്പിക്കുന്ന വീല്‍ നട്ടുകള്‍ വീല്‍ ഡിസ്‌ക് ഹോളിന് കൃത്യമായി സിറ്റിങ് ആവുന്ന തരം നട്ടുകളാണെന്ന് ഉറപ്പുവരുത്തുക. അവ കൃത്യമായ ഇടവേളകളില്‍ ടൈറ്റ് ആണ് എന്ന് പരിശോധിക്കണം.

വീല്‍ നട്ട് തകരാറിലായി മാറുമ്പോള്‍ അതിന് സമാനമായ നട്ടുകള്‍ തന്നെ ഉപയോഗിക്കുക. അതേ ത്രെഡിലുള്ള വേറൊരു വാഹനത്തിനു വേണ്ടി തയ്യാറാക്കിയ നട്ടുകള്‍ മാറ്റി ഇടുന്നത് ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ ടയറുകള്‍ ഓട്ടത്തിനിടയില്‍ പഞ്ചറായി മറ്റേണ്ടി വരികയാണെങ്കില്‍ കൃത്യമായി വീല്‍നട്ടുകള്‍ മുറുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.ഇതിനായി വാഹനം ജാക്കില്‍ നിന്ന് ഇറക്കിയ ശേഷം പരമാവധി ടൈറ്റ് ചെയ്യുക.

വര്‍ക്ക്‌ഷോപ്പില്‍ സര്‍വീസിന് വെച്ച് ടയര്‍ റൊട്ടേഷന്‍ ചെയ്താലോ, ബ്രേക്ക് / വീല്‍ സര്‍വീസ് ചെയ്താലോ,സസ്‌പെന്‍ഷന്‍ വര്‍ക്ക് ചെയ്താലോ ടയര്‍ അഴിച്ചിട്ടുണ്ടാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പക്ഷേ മെക്കാനിക്കിന് തന്നെ മുഴുവന്‍ ടൈറ്റ് ഉറപ്പാക്കാന്‍ മറക്കാനും സാധ്യത ഉണ്ട്.അത് വീല്‍ സ്പാനര്‍ ഉപയോഗിച്ച് ഒന്നുകൂടി ടൈറ്റാണെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

ചില സന്ദര്‍ഭങ്ങളില്‍ വീല്‍ ബെയറിങ്ങ് പൂര്‍ണമായും തേയ്മാനം വന്നാലോ, ഹബ് നട്ട് കൃത്യമായി മുറുക്കി ലോക്ക് ചെയ്യാത്തതിനാലോ, ആക്‌സിലുകള്‍ മുറിഞ്ഞു പോയാലോ ഹബ് അടക്കം ഊരിതെറിക്കാനും സാധ്യത ഉണ്ട്. കൃത്യമായി മെയിന്റനന്‍സ് ചെയ്യുക മാത്രമാണ് ഇതിനുള്ള പോംവഴി.

Accidents caused by falling wheels things to be aware

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT