പ്രതീകാത്മക ചിത്രം 
Kerala

പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു; മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വാദം ശരിവെച്ച് കോടതി

ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു.

2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കളെ തന്നെയാണ് ഉദയന്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകനാണ് കോടതി വെറുതേ വിട്ട പ്രതി ഉദയന്‍. ഒരു സ്ത്രീ ഉള്‍പ്പെടെ സഹോദരങ്ങളായ 4 പേരെയാണ് ഉദയന്‍ മഴുകൊണ്ട് വെട്ടിക്കൊന്നത്. കര്‍ണാടകയോടു ചേര്‍ന്നുള്ള പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്‌ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാര്‍ എത്തിയപ്പോള്‍ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ഉദയന്റെ മാതാവ് ലക്ഷ്മിയുടെ നേര്‍ക്കും മഴു കൊണ്ട് വെട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലക്ഷ്മി ഓടി രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT