അരിത ബാബു, വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട്/ ഫെയ്സ്ബുക്ക് 
Kerala

അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍  പ്രതി അറസ്റ്റില്‍. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ ഷമീറിനെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഖത്തറില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ കായംകുളം പൊലീസ് വിട്ടയച്ചു.

സംഭവം പുറത്തായതോടെ പ്രതി, അതിതാബാബുവിന് ക്ഷമാപണം നടത്തി വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT