പ്രതീകാത്മക ചിത്രം 
Kerala

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം 

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 

2015ലായിരുന്നു കേസിനാസ്പദമായ സംഭവം. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്.  ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT