Child Abuse case 
Kerala

എട്ടുദിവസം പെണ്‍വേഷത്തില്‍ 15കാരിയുടെ മുറിയില്‍ ഒളിച്ച് താമസിച്ച് പീഡിപ്പിച്ചു; 25കാരന് 50 വര്‍ഷം തടവ്

പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടി തടവ് അനുഭവിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തിന് 50 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടി തടവ് അനുഭവിക്കണം.

2021 സെപ്റ്റംബര്‍ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ വലയിലാക്കിയത്. വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ മുറിയില്‍ ഏട്ടു ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വസത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്‌വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് ഷാജി, സബ് ഇന്‍സ്പെക്ടര്‍ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.

50 Years of Imprisonment for Child Abuse Convict in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT