എംവി ജയരാജന്‍ 
Kerala

'ടിപി കേസിലെ പ്രതികള്‍ക്ക് ലഭിച്ചത് നിയമാനുസൃത പരോള്‍'

നിയമം ജയരാജനും വിഡി സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷനേതാവ് ഓര്‍ക്കണമെന്നും' അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടിപി വധകേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് നിയമാനുസൃതമായാണെന്നും വിവാദങ്ങളുടെ ഉടുക്ക് കൊട്ടി വെടിക്കെട്ടുകാരുടെ മക്കളായ കമ്യുണിസ്റ്റുകാരെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണൂര്‍ ഡിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതുകൊണ്ടൊന്നും കമ്യുണിസ്റ്റുകാരെ പേടിപ്പിക്കാനാവില്ല. വെടിക്കെട്ടുകാരുടെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് പോലെയാണിത്. നിയമാനുസൃതമല്ലാതെ പരോള്‍ പ്രതികള്‍ക്ക് അനുവദിക്കാന്‍ ആര്‍ക്കും കഴിയില്ല. കുടുതല്‍ കാലം ജയിലില്‍ കിടന്നതുകൊണ്ടാണ് പരോള്‍ അനുവദിച്ചത്. നീതിയും നിയമവും നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. എന്റെ ഓര്‍മ്മയില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത് മമ്പറം ദിവാകരനാണ് ഏഴു വര്‍ഷം ശിക്ഷിച്ച മമ്പറം ദിവാകരന്‍ ഏഴു ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളു. ഞങ്ങളെയൊക്കെ കൊല കേസ് പ്രതികളെയെന്നപോലെയാണ് പിടിച്ചു ജയിലില്‍ കൊണ്ടു പോയത് കമ്യുണിസ്റ്റുകാര്‍ക്ക് തടവറ ഭയക്കേണ്ട കാര്യമില്ല. നിയമം ജയരാജനും വിഡി സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷനേതാവ് ഓര്‍ക്കണമെന്നും' അദ്ദേഹം പറഞ്ഞു.

'ഈ സര്‍ക്കാരിന്റെ കാലത്ത് നീതിയും നിയമവുമാണ് നടപ്പിലാക്കുന്നത്. തെറ്റു ചെയ്തപ്പോള്‍ സിനിമ സൂപ്പര്‍സ്റ്റാറിനെ പ്പോലും ജയിലില്‍ കിടത്തിയ സര്‍ക്കാരാണിത്. വിഡി സതീശന്‍ നിയമസഭയില്‍ അപവാദ പ്രചാരണം നടത്തുകയാണ് എല്ലാ തൊഴില്‍ സംസ്‌കാരത്തെയും ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് ആക്ഷേപിച്ച നേതാവാണ് സതീശന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതെന്നും എം. വിജയ രാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം