ഷൈന്‍ഷാദി 
Kerala

മക്കൾ കണ്ടുനിൽക്കെ ഭാര്യയെ കഴുത്തില്‍ ഞെരിച്ചമര്‍ത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും 

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അമ്മയെ മക്കളുടെ കണ്‍മുന്നില്‍വച്ച് കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപരന്ത്യം കഠിനതടവ്. വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന ഷൈന്‍ഷാദി (ഷൈമി  39) ആണ് പ്രതി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 

2020 സെപ്റ്റംബര്‍ 24 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൈന്‍ഷാദിന്റെ ഭാര്യ റഹ്മത്താണ് കൊല്ലപ്പെട്ടത്. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന പുത്തന്‍ചിറ പിണ്ടാണിയിലുള്ള വീടിന്റെ ഹാളിനുള്ളില്‍ വച്ചാണ് കൊല നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കണ്‍ മുന്നില്‍വച്ച് റഹ്മത്തിനെ ബെഡ്‌റൂമിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ച് ഞെരിച്ചമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടോ എന്ന സംശയിച്ചായിരുന്നു ക്രൂരത. റഹ്മത്തിന്റെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT