യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നു
By സമകാലികമലയാളം ഡെസ്ക് | Published: 26th June 2023 03:17 PM |
Last Updated: 26th June 2023 03:34 PM | A+A A- |

കൊല്ലപ്പെട്ട സന്ദീപ്
കാസര്‍കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയിലാണ് സംഭവം. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കജംപാടി സ്വദേശി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.
പവന്‍ രാജ് പതിവായി യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ മാതൃസഹോദരി പുത്രനായ സന്ദീപ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് വാഹനം തടഞ്ഞു നിര്‍ത്തി. കെയില്‍ കരുതിയ കത്തിയെടുത്ത് പവന്‍ രാജ് സന്ദീപയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ