ഷമീം 
Kerala

'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവന് ഭീഷണിയാണ്'; എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത പ്രതി അറസ്റ്റില്‍ 

നാദാപുരം എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാദാപുരം എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസില്‍ പ്രതിയായിന് പിന്നാലെയാണ് ഭീഷണി മുഴക്കിയത്.

ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് ഇയാളെ പ്രതിയാക്കിയത്. തുടര്‍ന്ന് പൊലിസിനെ വെല്ലുവിളിച്ചാണ് ഷമീം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടത്. നാദാപുരം എസ്‌ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്. 

'എസ്‌ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നാണ് ഷമീം വീഡിയോയിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. എസ്‌ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി