പിടിയിലായ ജൂനിയര്‍ ആര്‍ടിസ്റ്റ് ഷെഫീക്ക് 
Kerala

'ആക്ഷന്‍ ഹീറോ ബിജു' താരം 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:മദ്യവുമായി സിനിമാ താരം പിടിയില്‍. ജൂനിയര്‍ ആര്‍ടിസ്റ്റ് അല്‍ക്കു എന്ന് വിളിക്കുന്ന ഷെഫീക്ക് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുള്‍പ്പെട നിരവധി സിനിമകളില്‍ ചെറിയ വേഷം ചെയ്ത ആളാണ് ഷെഫീക്ക്. മലപ്പുറം തിരൂരങ്ങാടിയാണ് സ്വദേശം. മദ്യവില്‍പ്പന നടത്തുന്നതിലൂടെയാണ് ഇയാള്‍ക്ക് അല്‍ക്കൂ എന്ന പേര് ലഭിച്ചത്. എറണാകുളം നഗരത്തിലെ യുവാക്കള്‍, ടാക്‌സി തൊഴിലാളികള്‍ അടക്കമുള്ള ആളുകളുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം അവര്‍ക്ക് മദ്യം എത്തിച്ചുനല്‍കുകയായിരുന്നു ഇയാളുടെ രീതി.

മദ്യം ആവശ്യമുള്ളവര്‍ക്ക് അല്‍ക്കു സ്വന്തം വാഹനത്തില്‍ അത് എത്തിച്ചുനല്‍കും. ഇയാളില്‍ നിന്ന് പതിനെട്ട് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 58കുപ്പി ബിയറുമാണ് പിടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നഗരങ്ങളില്‍ എക്‌സൈസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു.

Action Hero Biju' Actor Caught with Liquor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍