രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തപ്പോള്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് 
Kerala

എം പി ഓഫീസിൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണം; എസ്എഫ്ഐക്ക് സിപിഎമ്മിന്റെ തിരുത്തൽ നിർദേശം 

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നിവരോടാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നിർദേശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ നടപടിയെടുക്കാൻ സിപിഎം നിർദേശം. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരോടാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നിർദേശിച്ചത്. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനുമായും കോടിയേരി സംസാരിച്ചു.

സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ല സമരരീതി നിശ്ചയിച്ചതെന്നാണ് അനുശ്രീയും സാനുവും കോടിയേരിയോടു വിശദീകരിച്ചത്. അതേസമയം സിപിഎമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. മുൻകൂട്ടി നിശ്ചയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നൽകി. എന്നിട്ടും ജില്ലയിലെ പാർട്ടി നേതാക്കൾ ജാഗ്രതപാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കൂടി കേട്ട ശേഷം നടപടിയെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍