ദേവന്‍ 
Kerala

'ബിജെപി ബിഗ് സീറോ; അവര്‍ പ്രവര്‍ത്തിക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല'

ടിവികെ അധ്യക്ഷ സ്ഥാനത്തില്‍ അന്തിമ തീരുമാനം അടുത്ത മാസമെന്നും ദേവന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും അവര്‍ ബിഗ് സീറോ ആണെന്നും നടന്‍ ദേവന്‍. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കൃത്യമായ കാഴ്ചപ്പാടില്ല. അവരും പ്രവര്‍ത്തിക്കില്ല മറ്റുള്ളവരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ടിവികെ തനിക്ക് സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത് നടന്‍ വിജയ്‌യെ നേരില്‍ കണ്ടു സംസാരിച്ച ശേഷമായിരിക്കുമെന്നും ദേവന്‍ വ്യക്തമാക്കി.

'ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത മാസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും. വിജയ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുക. നിലവില്‍ സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ് പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചത്. നിലവിലെ രാഷ്ട്രീയ സംവിധാനത്തിലുള്ള അപാകങ്ങള്‍ പരിഹരിക്കുന്ന പാര്‍ട്ടി വരണം. അനുവേണ്ടി സഹകരിക്കും. ഇവിടെ ഒരു മാറ്റം അനിവാര്യമാണ്.

2004ല്‍ ഞാന്‍ എടുത്ത റിസ്‌ക് എനിക്ക് അറിയാം, അന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വില്ലനായിരുന്നു ഞാന്‍. എന്നാല്‍ എന്റെ ചില രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രൂപീകരിച്ചു. 2021ല്‍ നാല് മണ്ഡലങ്ങളില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി മത്സരിച്ചത്. അന്ന് വന്ന ചില ഭീഷണി കോളുകള്‍ എനിക്ക് ചില തിരിച്ചറിവുകള്‍ വന്നു. പാര്‍ട്ടികള്‍ മന്നോട്ടുവയ്ക്കുന്ന പല തീവ്രനിലപാടുകളും ഇന്ന് കൂടുതല്‍ വ്യക്തമാണ്.

അന്ന് ഞാന്‍ മുന്നോട്ടുവച്ച പല ആശയങ്ങളുമാണ് ഇന്ന് വിജയ് ഉയര്‍ത്തിയതും വിജയിച്ചതും. രാഷ്ട്രീയ ബോധ്യമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ ഇവിടെ വളരെ കുറവാണ്. അവിടെയാണ് വിജയ് വ്യത്യസ്തനാകുന്നത്. നിലവിലെ രാഷ്ട്രീയ സംവിധാനത്തില്‍ അതൃപ്തരായ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ കൂടി ഉള്‍പ്പെടുന്ന പ്രസ്ഥാനമാണ് നമുക്ക് വേണ്ടത്. നിലവിലെ സംവിധാനത്തെ മാറ്റുകയെന്ന കാര്യത്തില്‍ ബിജെപി ഒരു ബിഗ് സീറോ ആണ്. ബിജെപി നേതാക്കള്‍ക്ക് കൃത്യമായ കാഴ്ചപ്പാടില്ല. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ശരിയായ ദിശയിലല്ല' -ദേവന്‍ പറഞ്ഞു.

Actor Devan Remark on BJP and Possible TVK Entry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിച്ചത് ചേര്‍ത്തു നിര്‍ത്തേണ്ടവര്‍; മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!?'; ബേപ്പൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ അന്‍വര്‍

നിതിന്‍രാജിന്റെ മരണം: ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; 'ലിവിങ് ഇൻ മമിതാ യു​ഗ'മെന്ന് സോഷ്യൽ മീഡിയ

രണ്ടാം ടെസ്റ്റ് സെഞ്ച്വറി തൂക്കി ധ്രുവ് ജുറേല്‍; 500 വക്കിൽ ഇന്ത്യ

'എവിടെയോ ഞങ്ങൾക്ക് പിഴച്ചു, 11 വർഷത്തെ ദാമ്പത്യം അവസാനിച്ചു'; കുറിപ്പുമായി ജീവ