ഇടവേള ബാബു/ ഫയല്‍ ചിത്രം 
Kerala

ഇടവേള ബാബു യുഡിഎഫ് വേദിയില്‍; സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും 

കേരളയാത്രയുടെ ഹരിപ്പാട്ടെ സ്വീകരണകേന്ദ്രത്തിലാണ് ഇടവേള ബാബു എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ ഇടവേള ബാബു യുഡിഎഫ് വേദിയില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട്ടെ സ്വീകരണകേന്ദ്രത്തിലാണ് ഇടവേള ബാബു എത്തിയത്. ഇടവേള ബാബുവിനെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് സ്വീകരിച്ചു

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഇടവേള ബാബുവും കോണ്‍ഗ്രസ് വേദിയിലെത്തിയത്. പിഷാരടി തല്‍ക്കാലം മത്സരരംഗത്തേക്കില്ലെന്നാണ് സൂചന.

ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധര്‍മ്മജനെ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. മറ്റ് ചില സീറ്റുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: പുനഃപരിശോധനാ ഹര്‍ജിയിലെ വാദം തുറന്ന കോടതിയില്‍

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

SCROLL FOR NEXT