Rini Ann George 
Kerala

സത്യത്തിൻ്റെ വിജയം, നീതി ലഭിക്കാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

താന്‍ ഉന്നയിച്ച ആക്ഷേപം വെറും കഥകളല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി ഇടപെടൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുകയും, കോണ്‍ഗ്രസ് സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ അധിക്ഷേപം നേരിട്ടു. താന്‍ ഉന്നയിച്ച ആക്ഷേപം വെറും കഥകളാണ് എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തില്‍ പ്രചാരണം. എന്നാല്‍ അവ വെറും കഥകളല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി ഇടപെടലിലൂടെ വ്യക്തമാകുന്നത്.

എന്റെ സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതിന് നിമിത്തമായെന്നതില്‍ സന്തോഷമുണ്ടെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,' എന്നാണ് റിനിയുടെ പ്രതികരണം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേര് പരാമര്‍ശിക്കാതെ റിനി നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് എത്തിച്ചത്. ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം തന്നോട് മോശമായി പെരുമാറി എന്നായിരുന്നു റിനിയുടെ ആരോപണം. ഹു കെയേഴ്‌സ് എന്ന നിലപാട് സ്വീകരിക്കുന്ന യുവ നേതാവ് സോഷ്യല്‍ മീഡിയ വഴി ആക്ഷേപകരമായ സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

This is the victory of truth: Actor Rini Ann George reaction against Rahul Mamkootathil after court rejected his pre-arrest bail plea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് വീഴ്ച, ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി, അയ്യപ്പ സംഗമം പാളി; സിപിഎം വിലയിരുത്തല്‍

കാത്തിരുന്ന്... കാത്തിരുന്ന്... ഒരു 'ഗ്രാൻഡ് സ്ലാം' മുത്തം! അലക്സാണ്ടർ സ്വരേവിന് ഫ്രഞ്ച് ഓപ്പൺ കിരീടം

ഇന്ത്യ സഖ്യത്തിന്റെ ഭാവി എന്ത്? ഡൽഹിയിൽ ഇന്ന് നിർണായക യോ​ഗം

പെരുമഴ തന്നെ; ഇന്ന് മൂന്നിടത്ത് ഓറഞ്ച്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

SCROLL FOR NEXT