സുബീഷ് സുധി, ജെയ്‌ക് സി തോമസ്/ ഫെയ്‌സ്‌ബുക്ക് 
Kerala

'ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡി', ജെയ്‌ക്കിന്റെ മറുപടി ഞെട്ടിച്ചു; സുബീഷ് സുധി

ഒരുപാട് ചെറുപ്പാക്കാരെ രാഷ്‌ട്രീയത്തിലേക്ക് എത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസ് എന്ന് നടൻ സുബീഷ് സുധി

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയരായി പോകാമായിരുന്ന ഒരുപാട് ചെറുപ്പാക്കാരെ നിലപാടുകൊണ്ടും സ്വന്തം ജീവിതം കൊണ്ടും രാഷ്‌ട്രീയത്തിലേക്ക് എത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസ് എന്ന് നടൻ സുബീഷ് സുധി. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാർ മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചപ്പോൾ മൂന്നാം അങ്കത്തിലും തോറ്റു മടങ്ങേണ്ടി വന്നു ജെയ്‌ക്കിന്.  പുതുപ്പള്ളിൽ ജെയ്‌ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലും പുതുപ്പള്ളിയിൽ  ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും എന്നതിനാൽ 'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ജെയ്‌ക് പറഞ്ഞ മറുപടി തന്നെ ഞെട്ടിച്ചുവെന്നും നടൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു. 

സുബീഷ് സുധിയുടെ കുറിപ്പ്
 

ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്.
ഒന്ന് ജീവിച്ചിരിക്കുന്നൊരാൾ,മറ്റൊന്ന് മരിച്ചുപോയൊരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്.
ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാൻ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും  അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ  നിലപാടുകൾ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യൻ..  

അതുകൊണ്ടുതന്നെ  അയാളുൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണം എന്നു ചിന്തിക്കുന്ന ആൾക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാൽ  കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽതന്നെ ഞാൻ പറഞ്ഞു, 'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' അപ്പോൾ അയാൾ പറഞ്ഞൊരു
മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. 'സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്.
ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.

 

പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്.
രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങൾ കാണുന്നവരാണ് യഥാർത്ഥ മനുഷ്യനെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT