actor dileep ഫോട്ടോ/ ടി പി സൂരജ്
Kerala

'ആ മാഡം ആര്? പൊലീസ് അക്കാര്യം അന്വേഷിച്ചില്ല'; തെളിവുകള്‍ തള്ളി കോടതി

നടന്‍ ദിലീപ് കുറ്റകൃത്യത്തില്‍ തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ പറ്റിയില്ലെന്നാണ് കോടതി പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പറഞ്ഞ സ്ത്രീയെക്കുറിച്ചുള്ള പങ്കില്‍ അന്വേഷണം നടന്നിട്ടില്ലെന്ന് വിചാരണ കോടതി. ഇതിന് ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആദ്യമൊഴി. പിന്നീട് മൊഴി മാറ്റുകയായിരുന്നു.

ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് രണ്ടാമതാണ് പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് മാറ്റിപ്പറഞ്ഞത്. എന്നാല്‍ ആദ്യമൊഴിയിലെ സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നാണ് ജഡ്ജി ഹണി എം വര്‍ഗീസ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തിയത്.

ഒന്നാംപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയതിന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകള്‍ തള്ളിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. 1711 പേജുള്ളതാണ് ശിക്ഷാ വിധി.

എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് വിവിധ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചതായി വിധിയില്‍ പറയുന്നു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദമുന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പക്ഷപാതപരമായി പെരുമാറിയെന്നും ജുഡീഷ്യറിയെയും ജഡ്ജിയെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഈ ആരോപണങ്ങളില്‍ കോടതി ഇടപെട്ടില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Actress Assault Case: Court Explains Why Dileep Was Acquitted and Prosecution Evidence Rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT