ദിലീപ്  
Kerala

ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജഡ്ജി ഹണി എം വര്‍ഗീസ് വിധി പ്രസ്താവം നടത്തിയത്.

കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. ഇവരുടെ ജാമ്യം റദ്ദാക്കി വിയ്യൂര്‍ ജയിലിലേക്കു മാറ്റി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം12ന് വിധിക്കും.

പ്രതികള്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തിയിരുന്നു. എന്നാല്‍ ഐപിസി 120 (ബി) അനുസരിച്ചുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം അടക്കമുള്ള പ്രധാന കുറ്റങ്ങളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിധി. ഐപിസി 201, 204 അനുസരിച്ച് തെളിവു നശിപ്പിക്കലിന് ചുമത്തിയിരുന്ന കുറ്റങ്ങളും റദ്ദാക്കിയതില്‍ ഉള്‍പ്പെടും. 120 (ബി), 342, 354, 354 (ബി), 357, 376 (ഡി), ഐടി ആക്ടിലെ 66 (ഇ), 67 (എ) എന്നീ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ ചിത്രമോ ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവ. ഇതിനു പുറമെയാണ് ഇലകട്രോണിക് തെളിവുകള്‍ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തിയിരുന്നത്. ദിലീപിനെ വെറുതെ വിട്ടതടക്കം ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന ഈ മാസം 12ന് പുറത്തുവിടും.

Actress Assault Case: prosecution failed to prove the charges against Dileep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

'ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന മറഞ്ഞു നില്‍ക്കുന്ന ഭീഷണി'; ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ കുറിപ്പ്

'നോട്ടീസുമായി വന്നാൽ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയത്'; ഇഡിയ്ക്കെതിരെ മുഖ്യമന്ത്രി (വിഡിയോ)

ഭൂചലനം; 10 അടി വരെ തിരമാലകൾ ഉയരാം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ് (വിഡിയോ)

ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; പി ടി കുഞ്ഞു മുഹമ്മദിനെതിരെ കേസെടുത്തു

SCROLL FOR NEXT