നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്‌ ഫയൽ
Kerala

'തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നു, വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല'; നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്ക്?

നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി. കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് നടി ഹര്‍ജി നല്‍കിയത്. ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതിമുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ ക്രുപ്രചരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുകയും തുറന്ന കോടതിയില്‍ നടക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താന്‍ ഒരു സര്‍വൈവര്‍ ആണ്. അതിനാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും കാണിച്ചാണ് നടി ഹര്‍ജി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT